റിയാദ് സീസൺ 2025-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 11 ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.
Riyadh Season 2025 Surpasses 11 Million Visitors, Reinforces Its Status as the Region's Largest Entertainment Destination.https://t.co/ocUduSRkDn#SPAGOV pic.twitter.com/ixxzaIvv2e
— SPAENG (@Spa_Eng) December 30, 2025
2025 ഡിസംബർ 30-നാണ് റിയാദ് സീസൺ അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഇത്തവണത്തെ റിയാദ് സീസൺ ആരംഭിച്ചത് മുതൽക്കുള്ള കണക്കുകൾ പ്രകാരമാണിത്.

സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ഇക്കാര്യം അറിയിച്ചത്. 2025 ഒക്ടോബർ 10-നാണ് റിയാദ് സീസണിന്റെ ആറാമത് പതിപ്പ് ആരംഭിച്ചത്.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ ഇത്തവണത്തെ പതിപ്പിൽ 11 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: Riyadh Season.

