അൽ ഐനിൽ വെച്ച് നടക്കുന്ന പതിനൊന്നാമത് പരമ്പരാഗത കരകൗശല മേള 2025 നവംബർ 1-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Hazza bin Zayed, @dctabudhabi will organise the 11th Traditional Handicrafts Festival, under the theme A Journey through Community Traditional Craftsmanship, from 1-20 November 2025 at Souq Al Qattara in Al Ain Region. pic.twitter.com/abtsl5Inn9
— مكتب أبوظبي الإعلامي (@ADMediaOffice) October 29, 2025
അൽ ഐനിലെ സൂഖ് അൽ ഖട്ടാരയിൽ വെച്ചാണ് ഈ പരമ്പരാഗത കരകൗശല മേള സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഈ മേള ഒരുക്കുന്നത്.
പതിനൊന്നാമത് ട്രഡീഷണൽ ഹാന്റിക്രാഫ്റ്റ്സ് ഫെസ്റ്റിവൽ 2025 നവംബർ 1 മുതൽ നവംബർ 20 വരെ നീണ്ട് നിൽക്കുന്നതാണ്.എമിറാത്തി സാംസ്കാരിക പൈതൃകം, ശില്പവൈദഗ്ദ്ധ്യം എന്നിവ എടുത്ത് കാട്ടുന്നതാണ് ഈ മേള.
‘പരമ്പരാഗത കരകൗശലവിദ്യയിലൂടെ ഒരു യാത്ര’ എന്ന ആശയത്തിലൂന്നിയാണ് ഈ മേളയുടെ പതിനൊന്നാം പതിപ്പ് ഒരുക്കുന്നത്. പരമ്പരാഗത എമിറാത്തി കരകൗശലവൈദഗ്ദ്ധ്യം എടുത്ത് കാട്ടുന്ന പണിപ്പുരകൾ, തത്സമയ നിർമ്മാണ ക്ലാസുകൾ, മറ്റു പ്രദർശനങ്ങൾ, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവ ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നതാണ്.
ദിവസവും രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയും, വൈകീട്ട് 4 മണിമുതൽ രാത്രി 11 മണിവരെയുമാണ് (വാരാന്ത്യത്തിൽ അർദ്ധരാത്രി വരെ) ഈ മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Cover Image: Abu Dhabi Media Office.

