പന്ത്രണ്ടാമത് ഇന്ത്യ – ഒമാൻ നയതന്ത്ര കൂടിയാലോചനകൾ മസ്കറ്റിൽ വെച്ച് നടന്നു

featured GCC News

ഇന്ത്യയും, ഒമാനും തമ്മിലുള്ള പന്ത്രണ്ടാമത് നയതന്ത്ര കൂടിയാലോചനകൾ 2023 ഫെബ്രുവരി 27-ന് മസ്കറ്റിൽ വെച്ച് നടന്നു. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മസ്‌കറ്റിലെ കാര്യാലയത്തിൽ വെച്ചാണ് ഈ ചർച്ചകൾ നടന്നത്.

ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഡിപ്ലോമാറ്റിക് അഫയേഴ്‌സ് അണ്ടർസെക്രട്ടറി H.E. ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി H.E. ഔസാഫ് സയീദ്, ഒമാനിലെ ഇന്ത്യൻ അംബാസഡർ ശ്രീ. അമിത് നാരംഗ്, ഒമാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ വകുപ്പ് തലവൻ ഷെയ്ഖ് ഹമദ് സൈഫ് അൽ റവാഹി, ഇരു രാജ്യങ്ങളിലും നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്തു.

Source: Indian Embassy in Oman.

വ്യാപാര, നിക്ഷേപ മേഖലകളിൽ പുത്തൻ സഹകരണ സാധ്യതകൾ കണ്ടെത്തുന്നതിനെക്കുറിച്ചും, ഇരുരാജ്യങ്ങൾക്കിടയിലുമുള്ള കോൺസുലാർ വിഷയങ്ങളെക്കുറിച്ചും ഇരുകൂട്ടരും ചർച്ച ചെയ്തു.

ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ഈ വർഷം നടക്കാനിരിക്കുന്ന G20 യോഗത്തിൽ അതിഥിരാജ്യമായി ഒമാൻ പങ്കെടുക്കുന്നതിനെക്കുറിച്ചും ഈ കൂടിക്കാഴ്ച്ചയിൽ ചർച്ചകൾ ഉണ്ടായി.

Cover Image: Oman News Agency.