പ്രവാസികൾക്കായി മെയ് 29 മുതൽ ജൂൺ 6 വരെ സൗദിയിൽ നിന്ന് 13 പ്രത്യേക വിമാന സർവീസുകൾ

GCC News

സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്ന പ്രവാസികൾക്കായുള്ള അടുത്ത ഘട്ടത്തിലെ പ്രത്യേക വിമാന സർവീസുകളുടെ വിവരങ്ങൾ സൗദിയിലെ ഇന്ത്യൻ എംബസി പങ്കുവെച്ചു. മെയ് 29 മുതൽ ജൂൺ 6 വരെ സൗദിയിൽ നിന്ന് 13 വിമാന സർവീസുകളാണ് ഉണ്ടായിരിക്കുക.

നിലവിലെ വിവരമനുസരിച്ച് 2 വിമാനങ്ങളാണ് കേരളത്തിലേക്ക് ഈ ഘട്ടത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ രണ്ട് സർവീസുകളും കോഴിക്കോട്ടേക്കാണ്. ജിദ്ദയിൽ നിന്ന് അഞ്ചും, റിയാദിൽ നിന്നും, ദമ്മാമിൽ നിന്നും നാല് വീതവും സർവീസുകളാണ് ഉണ്ടായിരിക്കുക.

കോഴിക്കോടിന് പുറമെ ശ്രീനഗർ, ഹൈദരാബാദ്, ലക്നൗ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, ഗയ എന്നിവിടങ്ങളിലേക്കും സർവീസുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതുവരെ 11 പ്രത്യേക വിമാന സർവീസുകളാണ് സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികൾക്കായി നടത്തിയിട്ടുള്ളത്.

മെയ് 29 മുതൽ ജൂൺ 6 വരെ സൗദിയിൽ നിന്നുള്ള വിമാനങ്ങളുടെ വിവരങ്ങൾ:

NoDeparture Date/ TimeFromToFlight No
15/29/2020 10:30RiyadhSrinagarAI 1932
25/29/2020 13:10JeddahKozhikodeAI 0960
35/30/2020 14:15JeddahKozhikodeAI 1960
45/31/2020 11:15DammamSrinagarAI 1940
55/31/2020 12:30RiyadhHyderabadAI 1936
66/1/2020 11:30RiyadhLucknowAI 1948
76/1/2020 15:15DammamDelhi – GayaAI 0914
86/2/2020 15:15JeddahDelhi – GayaAI 1992
96/4/2020 11:00JeddahSrinagarAI 1992
106/4/2020 12:50RiyadhChennaiAI 1934
116/4/2020 15:30DammamKolkataAI 1920
126/5/2020 14:15DammamChennaiAI 1938
136/6/2020 15:00JeddahChennaiAI 1942