പതിനാലാമത് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ 2026 ജനുവരി 23-ന് ദുബായിൽ ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Organised by Dubai Culture, the 14th edition of Sikka Art & Design Festival is set to kick off on 23 January to 1 February at Al Shindagha Historic District, to showcase emerging Emirati and GCC talents through art exhibitions, workshops, talks, live performances, and creative… pic.twitter.com/141yCryyte
— Dubai Media Office (@DXBMediaOffice) January 3, 2026
ഇത്തവണത്തെ സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ 2026 ജനുവരി 23 മുതൽ ഫെബ്രുവരി 1 വരെ നീണ്ട് നിൽക്കും. അൽ ഷിന്ദഗ ഹിസ്റ്റോറിക്കൽ ഡിസ്ട്രിക്ടിലാണ് ഈ ആർട്ട് ഫെസ്റ്റിവൽ ഒരുക്കുന്നത്.
ദുബായ് കൾച്ചറാണ് ഈ കലോത്സവം സംഘടിപ്പിക്കുന്നത്. വളർന്ന് വരുന്ന എമിറാത്തി, യു എ ഇ, ജി സി സി കലാകാരന്മാർക്ക് തങ്ങളുടെ സർഗ്ഗവൈഭവം തെളിയിക്കുന്നതിനുള്ള ഒരു വേദി എന്ന രീതിയിലാണ് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്.
കലാപ്രദർശനങ്ങൾ, ശില്പശാലകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, തത്സമയ പരിപാടികൾ, മറ്റു കലാപരിപാടികൾ തുടങ്ങിയവ ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നതാണ്.

