പതിനാലാമത് റാസ് അൽ ഖൈമ ആർട്ട് ഫെസ്റ്റിവൽ ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
RAK Ruler opens 14th Ras Al Khaimah Art Festival#WamNews https://t.co/eQcf8fY68J pic.twitter.com/pezFYnZqGG
— WAM English (@WAMNEWS_ENG) January 17, 2026
2026 ജനുവരി 17-ന് റാസ് അൽ ഖൈമ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി മേള ഉദ്ഘാടനം ചെയ്തു. അൽ ജസീറ അൽ ഹംറ ഹെറിറ്റേജ് വില്ലേജിൽ വെച്ചാണ് പതിനാലാമത് റാസ് അൽ ഖൈമ ആർട്ട് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
‘നാഗരികതകൾ’ എന്ന ആശയത്തിലൂന്നി നടത്തുന്ന ഇത്തവണത്തെ റാസ് അൽ ഖൈമ ആർട്ട് ഫെസ്റ്റിവലിൽ 49 രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം കലാകാരൻമാർ പങ്കെടുക്കുന്നുണ്ട്. പതിനാലാമത് റാസ് അൽ ഖൈമ ആർട്ട് ഫെസ്റ്റിവൽ 2026 ഫെബ്രുവരി 8-ന് സമാപിക്കും.
ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഫൌണ്ടേഷൻ ഫോർ പോളിസി റിസർച്ച് സംഘടിപ്പിക്കുന്ന ഈ മേള എമിറേറ്റിന്റെ ചരിത്രപരമായ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ആഗോള പ്രതിഭകളെ ആഘോഷിക്കുന്നതിനുള്ള ഒരു വേദി കൂടിയാണ്.
WAM

