അബുദാബി: പതിനഞ്ചാമത് അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ ഫെബ്രുവരി 16 മുതൽ

featured UAE

പതിനഞ്ചാമത് അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ 2024 ഫെബ്രുവരി 16-ന് ആരംഭിക്കും. 2024 ഫെബ്രുവരി 14-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബി ഹെറിറ്റേജ് അതോറിറ്റി, അബുദാബി മറൈൻ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായാണ് ഈ ജലമേള സംഘടിപ്പിക്കുന്നത്. അൽ ദഫ്‌റ, അൽ മിർഫ സിറ്റിയിലെ അൽ മുഖിരാഹ് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ മേള 2024 ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 25 വരെ നീണ്ട് നിൽക്കുന്നതാണ്.

യു എ ഇയുടെ നാവിക പൈതൃകം, സംസ്കാരം എന്നിവയുടെ ആഘോഷമാണ് അൽ ദഫ്ര ജലോത്സവം. ഇതിന്റെ ഭാഗമായി അറബി പായ്ക്കപ്പലുകളുടെ മത്സരയോട്ടം, ബീച്ച് സ്പോർട്സ്, നാടോടി കലാരൂപങ്ങൾ, സംഗീതപരിപാടികൾ മുതലായവ സംഘടിപ്പിക്കുന്നതാണ്.

മേഖലയിലെ പുരാതനമായ ജീവിതരീതികൾ അടുത്തറിയാൻ സഹായിക്കുന്ന ഒരു പരമ്പരാഗത ചന്തയും ഈ മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ദിവസവും വൈകീട്ട് നാല് മണിമുതൽ രാത്രി 10 മണിവരെയാണ് ഈ പരമ്പരാഗത ചന്തയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.