പതിനേഴാമത് അബുദാബി ആർട്ട് നവംബർ 19-ന് ആരംഭിക്കും

featured GCC News

പതിനേഴാമത് അബുദാബി ആർട്ട് 2025 നവംബർ 19-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

മനാരാത് അൽ സാദിയത്തിൽ വെച്ചാണ് അബുദാബി ആർട്ട് സംഘടിപ്പിക്കുന്നത്. 2025 നവംബർ 19-ന് ആരംഭിക്കുന്ന പതിനേഴാമത് അബുദാബി ആർട്ട് നവംബർ 23 വരെ നീണ്ട് നിൽക്കും.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഈ മേള സംഘടിപ്പിക്കുന്നത്. മുപ്പത്തേഴ് രാജ്യങ്ങളിൽ നിന്നുള്ള 140-ൽ പരം ഗാലറികൾ ഇത്തവണത്തെ അബുദാബി ആർട്ട് പ്രദർശനത്തിൽ പങ്കെടുക്കുന്നതാണ്.

ഗൾഫ് മേഖല, നൈജീരിയ, തുർക്കി, സെനഗൽ, പെറു, ടാൻസാനിയ, നെതർലൻഡ്‌സ്‌ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കലാസൃഷ്ടികൾ ഈ മേളയിൽ പ്രദർശിപ്പിക്കുന്നതാണ്. 600-ലധികം കലാകാരന്മാരുടെ രണ്ടായിരത്തിലധികം കലാസൃഷ്ടികൾ പതിനേഴാമത് അബുദാബി ആർട്ട് മേളയിൽ അവതരിപ്പിക്കുന്നതാണ്.