ദുബായ് എയർഷോയുടെ പത്തൊമ്പതാമത് പതിപ്പ് 2025 നവംബർ 17-ന് ആരംഭിക്കും. 2025 നവംബർ 17 മുതൽ നവംബർ 21 വരെയാണ് പത്തൊമ്പതാമത് ദുബായ് എയർഷോ സംഘടിപ്പിക്കുന്നത്.
Dubai Airshow 2025
— Dubai Media Office (@DXBMediaOffice) October 7, 2025
19th Edition
1,500+
Leading aviation, aerospace, and defence companies
200
Latest aircraft from around the world
150
Countries Represented
18 National Pavilions
148,000 Visitors
Dubai World Central (DWC)
17 – 21 November 2025 pic.twitter.com/sE8U0Zw1nO
ദുബായ് വേൾഡ് സെന്ററിലെ ദുബായ് എയർഷോ വേദിയിൽ വെച്ചാണ് ഈ വ്യോമപ്രദർശനം സംഘടിപ്പിക്കുന്നത്.
വ്യോമയാന മേഖലയിൽ ആഗോളതലത്തിൽ തന്നെ പ്രധാനപ്പെട്ട ഒരു എയർഷോ ആണിത്. ഇത്തവണത്തെ ദുബായ് എയർഷോയിൽ 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന, ബഹിരാകാശ, പ്രതിരോധ മേഖലകളിലെ ആയിരത്തി അഞ്ഞൂറിലധികം കമ്പനികൾ പങ്കെടുക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചിട്ടുണ്ട്.
സന്ദർശകർക്ക് വ്യോമയാന, ബഹിരാകാശ മേഖലകളിൽ നിന്നുള്ള അതിനൂതന സാങ്കേതികവിദ്യകൾ, പുത്തൻ ആശയങ്ങൾ മുതലായവ അടുത്തറിയുന്നതിന് ദുബായ് എയർഷോ അവസരമൊരുക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200-ഓളം അത്യാധുനിക വിമാനങ്ങൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തുന്നതാണ്.
ഏതാണ്ട് 18-ഓളം ദേശീയ പവലിയനുകളും ഇത്തവണത്തെ ദുബായ് എയർഷോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: Dubai Media Office.

