റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം രണ്ട് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി. 2024 ഒക്ടോബർ 20-നാണ് റിയാദ് സീസൺ അധികൃതർ ഇക്കാര്യം അറിയിച്ചത്.
റിയാദ് സീസൺ 2024-ന്റെ ആദ്യ ആഴ്ചയിലെ കണക്കുകൾ പ്രകാരമാണിത്. ഇത് റിയാദ് സീസൺ കണക്കുകൾ പ്രകാരം ഒരു പുതിയ റെക്കോർഡാണ്.
സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ഇക്കാര്യം അറിയിച്ചത്. റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലകളിലൊന്നായ ബുലവാർഡ് വേൾഡ് ഇത്തവണ മുപ്പത് ശതമാനത്തോളം വിപുലീകരിച്ചതും സന്ദർശകരുടെ തിരക്ക് കൂടാൻ ഇടയാക്കിയിട്ടുണ്ട്.
റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് 2024 ഒക്ടോബർ 12, ശനിയാഴ്ച ആരംഭിച്ചിരുന്നു.
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ ഇത്തവണത്തെ പതിപ്പിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തുന്നതാണ്.
Cover Image: Riyadh Season.