അബുദാബി: ഇരുപതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 15-ന് ആരംഭിക്കും

featured GCC News

ഇരുപതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2024 ജൂലൈ 15-ന് ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2024 ജൂൺ 3-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

2024 ജൂലൈ 15-ന് ആരംഭിക്കുന്ന പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 28 വരെ നീണ്ടുനിൽക്കും. അൽ ദഫ്‌റയിലെ, ലിവ നഗരത്തിൽ നടക്കുന്ന ഈ ഈന്തപ്പഴ മഹോത്സവം, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നാണ്.

അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ ഈന്തപ്പഴ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. എമിറാത്തി സാംസ്‌കാരികത്തനിമയുടെ പ്രതീകമായി ഈന്തപ്പഴത്തെ ഉയർത്തിക്കാട്ടുന്നതിനും, മേഖലയിലെ ഈന്തപ്പഴ കർഷകർക്ക് പിന്തുണ നൽകുന്നതിനുമുള്ള അബുദാബിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രദർശനം.