ഇരുപത്തൊന്നാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2025 ജൂലൈ 14-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Mansour bin Zayed, the 21st Liwa Date Festival will take place from 14-27 July 2025 in Liwa City, Al Dhafra Region. Organised by @torathEHC, the event aims to showcase the date farming sector and support farmers in Al Dhafra Region. pic.twitter.com/jHflscMFD5
— مكتب أبوظبي الإعلامي (@ADMediaOffice) June 16, 2025
2025 ജൂലൈ 14-ന് ആരംഭിക്കുന്ന ഇരുപത്തൊന്നാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 27 വരെ നീണ്ടുനിൽക്കും. അൽ ദഫ്‌റയിലെ, ലിവ നഗരത്തിൽ നടക്കുന്ന ഈ ഈന്തപ്പഴ മഹോത്സവം, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നാണ്.
അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ ഈന്തപ്പഴ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. എമിറാത്തി സാംസ്‌കാരികത്തനിമയുടെ പ്രതീകമായി ഈന്തപ്പഴത്തെ ഉയർത്തിക്കാട്ടുന്നതിനും, മേഖലയിലെ ഈന്തപ്പഴ കർഷകർക്ക് പിന്തുണ നൽകുന്നതിനുമുള്ള അബുദാബിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രദർശനം.
യു എ ഇയിലെ ഈന്തപ്പഴ വിളവെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ലിവ ഡേറ്റ് ഫെസ്റ്റിവൽ രാജ്യത്ത് നിലനിൽക്കുന്ന സാംസ്കാരിക, കാർഷിക പാരമ്പര്യങ്ങളുടെ ആഘോഷമാണ്. എമിറാത്തി സമൂഹത്തിൽ ഈന്തപ്പനകളുടെയും അവയുടെ ഉൽപ്പന്നങ്ങളുടെയും കേന്ദ്ര പങ്ക് ഈ പ്രദർശനം എടുത്തുകാണിക്കുന്നു.
പൈതൃകത്തിന്റെയും കാർഷിക മേഖലകളുടെയും സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്ന ഈ പ്രദർശനം യു എ ഇയിലെ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം, പ്രാദേശിക ഈന്തപ്പഴ ഉൽപാദകരെ പ്രോത്സാഹിപ്പിക്കുകായും ചെയ്യുന്നു.
ഈ വർഷത്തെ ലിവ ഡേറ്റ് ഫെസ്റ്റിവലിൽ 12 ഈന്തപ്പഴ മസായ്‌ന മത്സരങ്ങൾ ഉൾപ്പടെ 24 മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ വിവിധ പ്രാദേശിക, മിശ്രിത പഴ ഇനങ്ങളായ നാരങ്ങകൾ, മാമ്പഴം, ചുവപ്പ്, മഞ്ഞ അത്തിപ്പഴങ്ങൾ എന്നിവയ്‌ക്കായുള്ള പ്രത്യേക മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷത്തെ ലിവ ഡേറ്റ് ഫെസ്റ്റിവലിന്റെ ആകെ സമ്മാനത്തുക 8.735 ദശലക്ഷം ദിർഹത്തിലധികമാണ്. യു എ ഇയുടെ സമ്പന്നമായ പൈതൃകത്തിന്റെയും തുടർച്ചയായ സമൃദ്ധിയുടെയും പ്രതീകമായി ഈന്തപ്പനയുടെ പൈതൃകം സംരക്ഷിക്കുന്ന പൈതൃക പരിപാടികൾ, ദൈനംദിന പ്രവർത്തനങ്ങൾ, സാംസ്കാരിക സംരംഭങ്ങൾ തുടങ്ങിയവയും ഈ ഫെസ്റ്റിവലിന്റെ ഭാഗമാണ്.
പരമ്പരാഗത വിപണി, തത്സമയ നാടോടി പ്രകടനങ്ങൾ, പ്രഭാഷണങ്ങൾ, സെമിനാറുകൾ, സാംസ്കാരിക സായാഹ്നങ്ങൾ തുടങ്ങിയവയും ഈ പ്രദർശനത്തിൽ അരങ്ങേറുന്നതാണ്.
WAM

