ദുബായ്: ഇരുപത്തിമൂന്നാമത് എയർപോർട്ട് ഷോ മെയ് 14-ന് ആരംഭിക്കും

featured GCC News

ഇരുപത്തിമൂന്നാമത് എയർപോർട്ട് ഷോ 2024 മെയ് 14-ന് ദുബായിൽ ആരംഭിക്കും. 2024 മെയ് 11-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇരുപത്തിമൂന്നാമത് എയർപോർട്ട് ഷോ 2024 മെയ് 14 മുതൽ മെയ് 16 വരെ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ വെച്ചാണ് നടക്കുന്നത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യൻ മേഖലയിലെ എയർപോർട്ട് വ്യവസായങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ വാർഷിക പ്രദർശനമാണ് എയർപോർട്ട് ഷോ.

വ്യോമയാന മേഖലയിലെ നാലായിരത്തിലധികം പ്രമുഖർ ഈ പ്രദർശനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവള കമ്പനികൾ, വ്യോമയാന മേഖലയിലെ ഉദ്യോഗസ്ഥർ, വ്യോമയാനമേഖലയിലെ സേവനദാതാക്കൾ തുടങ്ങിയവർ ഈ പ്രദർശനത്തിൽ പങ്കെടുക്കും.

എയർ ട്രാഫിക് കൺട്രോൾ (ATC) ഫോറം, എയർപോർട്ട് സെക്യൂരിറ്റി മിഡിൽ ഈസ്റ്റ് എക്സിബിഷൻ, ഗ്ലോബൽ എയർപോർട്ട് ലീഡേഴ്‌സ് ഫോറം, വുമൺ ഇൻ ഏവിയേഷൻ മിഡിൽ ഈസ്റ്റ് ചാപ്റ്റർ കോൺഫറൻസ് എന്നിങ്ങനെ നാല് പ്രധാന പരിപാടികൾ എയർപോർട്ട് ഷോയുടെ ഭാഗമായി അരങ്ങേറുന്നതാണ്. 20 രാജ്യങ്ങളിൽ നിന്നായി നൂറ്റമ്പതിലധികം പ്രദർശകർ ഈ വർഷത്തെ പ്രദർശനത്തിൽ പങ്കെടുക്കും.