ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ 2026 മെയ് 12-ന് ദുബായിൽ ആരംഭിക്കും. 2025 ഒക്ടോബർ 30-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
The Airport Show returns for its 25th edition at the Dubai World Trade Centre from 12 to 14 May 2026, bringing together more than 140 suppliers from 20 countries and over 7,000 visitors from 30 countries. pic.twitter.com/4WXXIVn9Ea
— Dubai Media Office (@DXBMediaOffice) October 30, 2025
ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ 2026 മെയ് 12 മുതൽ മെയ് 14 വരെ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ വെച്ചാണ് നടക്കുന്നത്. എയർപോർട്ട് വ്യവസായങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യൻ മേഖലയിലെ ഏറ്റവും വലിയ വാർഷിക പ്രദർശനമാണ് എയർപോർട്ട് ഷോ.
20 രാജ്യങ്ങളിൽ നിന്നുള്ള 140-ൽ പരം അന്താരാഷ്‌ട്ര പ്രദർശകർ ഇത്തവണത്തെ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നതാണ്. വിമാനത്താവള കമ്പനികൾ, വ്യോമയാന മേഖലയിലെ ഉദ്യോഗസ്ഥർ, വ്യോമയാനമേഖലയിലെ സേവനദാതാക്കൾ തുടങ്ങിയവർ ഈ പ്രദർശനത്തിൽ പങ്കെടുക്കും.
ഇത്തവണത്തെ എയർപോർട്ട് ഷോ വേദിയിൽ മുപ്പത് രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് ഏഴായിരത്തിലധികം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Cover Image: Dubai Media Office.

