രണ്ടാമത് അബുദാബി കവിതോത്സവം 2026 ഫെബ്രുവരി 9-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Khaled bin Mohamed bin Zayed, the 2nd Abu Dhabi Poetry Festival, organised by Abu Dhabi Heritage Authority, will run from 9-11 February 2026 at ADNEC Centre Abu Dhabi, to celebrate the Emirati and Arab culture and linguistics of Nabati and Classical poetry. pic.twitter.com/CEKOBYePZC
— مكتب أبوظبي الإعلامي (@ADMediaOffice) January 30, 2026
അബുദാബി ഹെറിറ്റേജ് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ കവിതോത്സവം 2026 ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 11 വരെ നീണ്ട് നിൽക്കും. ADNEC സെന്റർ അബുദാബിയിൽ വെച്ചാണ് രണ്ടാമത് അബുദാബി പോയട്രി ഫെസ്റ്റിവൽ നടത്തുന്നത്.
പൈതൃക സുസ്ഥിരത കൈവരിക്കുന്നതിനും നബതി, ക്ലാസിക്കൽ അറബിക് കവിതകളുടെ പദവി ഉയർത്തിപ്പിടിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ കവിതോത്സവം ഒരുക്കുന്നത്. സാംസ്കാരിക, പൈതൃക പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിലും, കവികൾക്കും സർഗ്ഗാത്മക പ്രതിഭകൾക്കും വേണ്ടിയുള്ള ഒരു ആഗോള കേന്ദ്രമായി എമിറേറ്റിനെ ശക്തിപ്പെടുത്തുന്നതിലും അബുദാബി പിന്തുടരുന്ന നയങ്ങളുടെ ഭാഗമാണ് ഈ കവിതോത്സവം.
പോയട്രി ബ്രിഡ്ജ്, യു എ ഇ പോയട്രി മാപ്പ്, യംഗ് പോയറ്റ് കോർണർ, എമിറാത്തി വനിതാ പോയറ്റ്‌സ് കോർണർ, പെർഫോമിംഗ് ആർട്‌സ് പ്ലാറ്റ്‌ഫോം, പോയട്രി കഫേ എന്നിവ ഉൾപ്പടെ നിരവധി പരിപാടികൾ അബുദാബി പോയട്രി ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.
Cover Image: File Image of 1st edition of Abu Dhabi Poetry Festival from WAM.

