അബുദാബി: രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് ആരംഭിച്ചു

GCC News

രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് 2025 ഒക്ടോബർ 21-ന് അബുദാബിയിൽ ആരംഭിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

പ്രെസിഡെൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്‌സ് വൈസ് ചെയർമാൻ H.H. ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Source: Abu Dhabi Media Office.

അദ്ദേഹം പ്രദർശന വേദിയിലെ വിവിധ പവലിയനുകൾ സന്ദർശിച്ചു. എഴുപത്തഞ്ച് രാജ്യങ്ങളിൽ നിന്നായി ഭക്ഷ്യ വ്യവസായം, സുസ്ഥിര കൃഷി എന്നീ മേഖലകളിലെ 2070 പ്രമുഖ കമ്പനികൾ ഗ്ലോബൽ ഫുഡ് വീക്കിൽ പങ്കെടുക്കുന്നുണ്ട്.

Source: Abu Dhabi Media Office.

അബുദാബിയിലെ ADNEC സെന്ററിൽ വെച്ച് നടത്തുന്ന രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് 2025 ഒക്ടോബർ 23 വരെ നീണ്ട് നിൽക്കും. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് (ADAFSA) ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഭക്ഷ്യ, കാർഷിക മേഖലകളിലെ വിദഗ്ദർ, വ്യാവസായിക പ്രമുഖർ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സുസ്ഥിരതയിലൂന്നിയുള്ള ഭക്ഷ്യ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ആഗോളതലത്തിൽ തന്നെ ആശയങ്ങൾ കൈമാറുന്നതിനുള്ള ഒരു വേദിയായി അബുദാബിയെ നിലനിർത്തുന്നതിൽ ഈ പരിപാടി പ്രധാന പങ്ക് വഹിക്കുന്നു.

കാർഷിക, ഭക്ഷ്യ, സുസ്ഥിര മേഖലകളിലെ സുപ്രധാന വെല്ലുവിളികളെ ഗ്ലോബൽ ഫുഡ് വീക്ക് അവലോകനം ചെയ്യുന്നതാണ്.