റിയാദ് സീസൺ 2025-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.
٣مليون زائر من حول العالم إلى وجهة الترفيه الأولى #موسم_الرياض 🙏❤️🌍
— TURKI ALALSHIKH (@Turki_alalshikh) November 15, 2025
Three million visitors worldwide, and counting. #RiyadhSeason is the place to be 🙏❤️🌍 pic.twitter.com/4CZ8grt2to
2025 നവംബർ 15-നാണ് റിയാദ് സീസൺ അധികൃതർ ഇക്കാര്യം അറിയിച്ചത്. റിയാദ് സീസൺ 2025-ന്റെ ആദ്യ 35 ദിവസങ്ങളിലെ കണക്കുകൾ പ്രകാരമാണിത്.

സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ഇക്കാര്യം അറിയിച്ചത്.

ലോകത്തെ തന്നെ ഏറ്റവും വലിയ വിനോദപരിപാടികളിലൊന്നായി റിയാദ് സീസൺ മാറുന്നതിന്റെ തെളിവാണ് ഈ നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റിയാദ് സീസൺ 2025 വേദിയിലെ ആകർഷണങ്ങളിലൊന്നായ ബീസ്റ്റ് ലാൻഡ് നവംബർ 13-ന് ഔദ്യോഗികമായി തുറന്ന് കൊടുത്തിരുന്നു.
അമേരിക്കൻ യൂട്യൂബ് താരം മിസ്റ്റർ ബീസ്റ്റ് (ജിമ്മി ഡൊണാൾഡ്സൺ) ഈ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിവിധ ആഘോഷപരിപാടികളുടെ അകമ്പടിയോടെയാണ് ബീസ്റ്റ് ലാൻഡ് തുറന്ന് കൊടുത്തത്. ബീസ്റ്റ് ലാൻഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനും മിസ്റ്റർ ബീസ്റ്റിനെ കാണുന്നതിനുമായി നിരവധി ആരാധകർ തടിച്ച് കൂടിയിരുന്നു.
2025 ഒക്ടോബർ 10-നാണ് റിയാദ് സീസണിന്റെ ആറാമത് പതിപ്പ് ആരംഭിച്ചത്. അതിഗംഭീരമായ ഒരു ഗ്ലോബൽ പരേഡിന്റെ അകമ്പടിയോടെയാണ് ആറാമത് റിയാദ് സീസൺ ആരംഭിച്ചത്.
പശ്ചിമേഷ്യന് പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ ഇത്തവണത്തെ പതിപ്പിൽ 11 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തുന്നതാണ്. ഇതിന് പുറമെ 15 വേൾഡ്-ക്ലാസ് ചാംപ്യൻഷിപ്പുകൾ, 34 പ്രദർശനങ്ങൾ തുടങ്ങിയവയും ഇത്തവണത്തെ റിയാദ് സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: Riyadh Season.

