ദുബായ് റൺ 2025: മൂന്ന് ലക്ഷത്തിലധികം പേർ പങ്കെടുത്തു

featured GCC News

2025 നവംബർ 23, ഞായറാഴ്ച നടന്ന ദുബായ് റണ്ണിൽ മൂന്ന് ലക്ഷത്തിലധികം പേർ പങ്കെടുത്തു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അധികൃതർ നൽകിയ കണക്കുകൾ പ്രകാരം ഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടന്ന ഇത്തവണത്തെ ദുബായ് റണിൽ 307,000 പേർ പങ്കെടുത്തു.

Source: WAM.
Source: WAM
Source: WAM.

എമിറേറ്റിലെ പ്രവാസികളും, പൗരന്മാരും, സന്ദർശകരും ഉൾപ്പടെ എല്ലാ പ്രായവിഭാഗങ്ങളിൽപ്പെടുന്നവരും ഇതിൽ ഉൾപ്പെടുന്നു.

Source: Dubai Media Office.

ഒരു മാസം നീണ്ട് നിൽക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് റൺ 2025 സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ദുബായ് റണ്ണിൽ 278000 പേരാണ് പങ്കെടുത്തത്.

പങ്കെടുക്കുന്നവരുടെ ബാഹുല്യം കൊണ്ട് ലോകത്തെ തന്നെ ഏറ്റവും വലിയ ഇത്തരത്തിലുള്ള പരിപാടിയാണ് ദുബായ് റൺ.

WAM