മുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഇന്ന് (2025 ഓഗസ്റ്റ് 15, വെള്ളിയാഴ്ച) ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
31st Abu Dhabi International Chess Festival attracts more than 3,000 players representing 82 countries#WamNews https://t.co/Tylk7ie7Gl pic.twitter.com/ZodjgurWPN
— WAM English (@WAMNEWS_ENG) August 14, 2025
ഓഗസ്റ്റ് 15-ന് ആരംഭിക്കുന്ന മുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഓഗസ്റ്റ് 24-ന് സമാപിക്കും. അബുദാബി കോർണിഷിലെ റാഡിസൺ ബ്ലൂ ഹോട്ടൽ ആൻഡ് റിസോർട്ടിൽ വെച്ചാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.
അബുദാബി സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ അബുദാബി ചെസ്സ് ആൻഡ് മൈൻഡ് ഗെയിംസ് ക്ലബാണ് ഈ മത്സരം ഒരുക്കുന്നത്. ആകെ 500,000 ദിർഹമാണ് ഈ മത്സരത്തിലെ സമ്മാനത്തുക.
82 രാജ്യങ്ങളിൽ നിന്നുള്ള മൂവ്വായിരത്തിലധികം പേർ ഇത്തവണത്തെ അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.
WAM [Cover Image: File Photo from WAM]

