ദുബായ്: 31-മത് ഗൾഫുഡ് പ്രദർശനം 2026 ജനുവരി 26-ന് ആരംഭിക്കും

featured GCC News

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ 31-മത് പതിപ്പ് 2026 ജനുവരി 26-ന് ദുബായിൽ ആരംഭിക്കും. 2025 ഡിസംബർ 20-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് വേൾഡ് ട്രേഡ് സെന്റർ, ദുബായ് എക്സിബിഷൻ സെന്റർ എന്നിങ്ങനെ രണ്ട് വേദികളിൽ വെച്ചാണ് 2026-ലെ ഗൾഫുഡ് പ്രദർശനം സംഘടിപ്പിക്കുന്നത്. 31-മത് ഗൾഫുഡ് പ്രദർശനം 2026 ജനുവരി 26 മുതൽ ജനുവരി 30 വരെ നീണ്ട് നിൽക്കും.

2026-ലെ ഗൾഫുഡ് പ്രദർശനത്തിൽ 130 രാജ്യങ്ങളിൽ നിന്നുള്ള ആറായിരത്തിഅഞ്ഞൂറിലധികം പ്രദർശകർ പങ്കെടുക്കും. ആഗോള ഭക്ഷണ പാനീയ വാണിജ്യ മേഖലയിലെ ഏറ്റവും മികച്ച ബ്രാൻഡുകൾ പങ്കെടുക്കുന്ന ഗൾഫുഡ് മേള ഈ മേഖലയിലെ നൂതന പ്രവണതകൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ശീലങ്ങൾ, പരിഹാരങ്ങൾ എന്നിവ അവതരിപ്പിക്കുന്നു.