മുപ്പത്തിരണ്ടാമത് ദോഹ ഇന്റർനാഷണൽ ബുക്ക്ഫെയർ 2023 ജൂൺ 12-ന് ഖത്തർ പ്രധാനമന്ത്രി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി ഉദ്ഘാടനം ചെയ്തു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
‘വായനയിലൂടെ നമ്മൾ ഉയരുന്നു’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ദോഹ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്.

ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.

മുപ്പത്തിരണ്ടാമത് ദോഹ ഇന്റർനാഷണൽ ബുക്ക്ഫെയർ 2023 ജൂൺ 12 മുതൽ ജൂൺ 21 വരെ നീണ്ട് നിൽക്കും. 37 രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിൽ പരം പ്രസാധകർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. സൗദി അറേബ്യയാണ് ഇത്തവണത്തെ ദോഹ പുസ്തകമേളയിലെ അതിഥി രാജ്യം.
Cover Image: Qatar News Agency.