ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് 2024 ഡിസംബർ 13, വെള്ളിയാഴ്ച ആരംഭിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Hamdan bin Zayed has visited the Liwa International Festival 2025 (LIWA 2025), touring key venues hosting the festival’s cultural, heritage, family entertainment, and sporting events. Organised by @dctabudhabi, the festival runs until 4 January 2025 in Al Dhafra Region. pic.twitter.com/JxrO9ra6CE
— مكتب أبوظبي الإعلامي (@ADMediaOffice) December 13, 2024
അൽ ദഫ്റയിലെ ലിവയിൽ വെച്ചാണ് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അബുദാബി കൾച്ചർ ആൻഡ് ടൂറിസം, ലിവ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായാണ് ഈ മേള ഒരുക്കുന്നത്.
‘ലിവ 2025’ എന്ന പേരിൽ നടക്കുന്ന മൂന്നാമത് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2025 ജനുവരി 4 വരെ നീണ്ട് നിൽക്കും. സാംസ്കാരിക പരിപാടികൾ, കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനാകുന്ന കലാപരിപാടികൾ, മോട്ടോർസ്പോർട്സ് തുടങ്ങിയവ ഒത്തൊരുമിപ്പിച്ചാണ് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് ഒരുക്കിയിരിക്കുന്നത്.
ഭരണാധികാരിയുടെ അൽ ദഫ്റ മേഖലയിലെ പ്രതിനിധിയായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ വേദി സന്ദർശിച്ചിരുന്നു. തുടർന്ന് അദ്ദേഹം ‘ലിവ 2025’ വേദിയിലൂടെ പര്യടനം നടത്തി.
ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ ഭാഗമായി റേസുകൾ, ഡ്രിഫ്റ്റിംഗ്, ഡൂൺ ബാഷിങ് തുടങ്ങിയ മത്സരങ്ങൾക്കൊപ്പം തത്സമയമുള്ള വിനോദപരിപാടികൾ, സാംസ്കാരികക്കാഴ്ചകൾ തുടങ്ങിയവയും അരങ്ങേറുന്നതാണ്. അൽ ദഫ്റ മേഖലയിൽ സ്ഥിതി ചെയ്യുന്ന യു എ ഇയിലെ തന്നെ ഏറ്റവും വലിയ മണൽക്കൂനയായ താൽ മോരീബിന്റെ താഴ്വരയിലാണ് ഈ ആഘോഷപരിപാടി സംഘടിപ്പിക്കുന്നത്.
Cover Image: Abu Dhabi Media Office.