അബുദാബി: മൂന്നാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ ഒക്ടോബർ 11 മുതൽ

featured GCC News

മൂന്നാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ 2024 ഒക്ടോബർ 11-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബിയിലെ അൽ ദഫ്‌റ മേഖലയിലെ മദീനത് സായിദിലാണ് ഈ ഈന്തപ്പഴ ഉത്സവവും, ലേലവും നടക്കുന്നത്. 2024 ഒക്ടോബർ 11-ന് ആരംഭിക്കുന്ന ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ ഒക്ടോബർ 20 വരെ നീണ്ട് നിൽക്കും.

അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് ഈ മേള സംഘടിപ്പിക്കുന്നത്. സാംസ്‌കാരിക പരിപാടികൾ, വിനോദവിജ്ഞാന പരിപാടികൾ, സെമിനാറുകൾ തുടങ്ങിയവയും മേളയിൽ സംഘടിപ്പിക്കുന്നുണ്ട്.