റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം നാല് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി. 2024 നവംബർ 7-നാണ് റിയാദ് സീസൺ അധികൃതർ ഇക്കാര്യം അറിയിച്ചത്.
وصول #موسم_الرياض لـ4 مليون زائر من جميع أنحاء العالم 🇸🇦🌍🔥
— TURKI ALALSHIKH (@Turki_alalshikh) November 7, 2024
Riyadh Season has reached 4 million visitors from all over the world 🔥🇸🇦🌍#RiyadhSeason#BigTime pic.twitter.com/cTwb9fapFF
റിയാദ് സീസൺ 2024-ന്റെ ആദ്യ മാസത്തിലെ കണക്കുകൾ പ്രകാരമാണിത്. സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ഇക്കാര്യം അറിയിച്ചത്.
പ്രാദേശിക, അന്താരാഷ്ട്ര സന്ദർശകർക്കിടയിൽ റിയാദ് സീസൺ കൈവരിച്ചിട്ടുള്ള വലിയ സ്വീകാര്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് 2024 ഒക്ടോബർ 12, ശനിയാഴ്ച ആരംഭിച്ചിരുന്നു.
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ ഇത്തവണത്തെ പതിപ്പിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തുന്നതാണ്.
Cover Image: Riyadh Season.