2024 ഒക്ടോബർ അവസാനം വരെ 4 ദശലക്ഷം പേർ ഖത്തർ സന്ദർശിച്ചു

featured GCC News

ഈ വർഷം ഒക്ടോബർ അവസാനം വരെ നാല് ദശലക്ഷം സന്ദർശകർ ഖത്തറിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഖത്തർ ടൂറിസമാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്.

2024 നവംബർ 6-ന് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023-ലെ ആകെ സന്ദർശകരുടെ എണ്ണത്തെ 2024 ഒക്ടോബർ കഴിയുന്ന അവസരത്തിൽ തന്നെ മറികടന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുന്ന അവസരത്തിൽ അന്താരാഷ്‌ട്ര സന്ദർശകരുടെ എണ്ണത്തിൽ 26 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 41.8 ശതമാനം സന്ദർശകരും ജി സി സി രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

ഖത്തറിലെത്തുന്ന സന്ദർശകരുടെ രാജ്യമനുസരിച്ചുള്ള പട്ടികയിൽ സൗദി അറേബ്യ, ഇന്ത്യ, യു കെ, ബഹ്‌റൈൻ, യു എസ് എ, കുവൈറ്റ്, ഒമാൻ, ജർമ്മനി, യു എ ഇ, ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. ശൈത്യകാല ടൂറിസം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ വരും ദിനങ്ങളിലും ഖത്തറിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുതിപ്പ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.