നാലാമത് അൽ സില മറൈൻ ഫെസ്റ്റിവൽ 2024 ഡിസംബർ 4-ന് അബുദാബിയിലെ അൽ ദഫ്‌റയിൽ ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Hamdan bin Zayed, the 4th Al Sila Marine Festival will take place from 4-8 December 2024 at the beach of Al Sila City in Al Dhafra Region, featuring traditional and modern marine competitions. The event aims to preserve the UAE’s heritage. pic.twitter.com/rcPOUl6ukP
— مكتب أبوظبي الإعلامي (@ADMediaOffice) November 24, 2024
അൽ ദഫ്‌റ മേഖലയിലെ അൽ സില ബീച്ചിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. നാലാമത് അൽ സില മറൈൻ ഫെസ്റ്റിവൽ 2024 ഡിസംബർ 4 മുതൽ 8 വരെ നീണ്ട് നിൽക്കും.
അബുദാബി ഹെറിറ്റേജ് അതോറിറ്റി, അബുദാബി മറൈൻ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായാണ് അൽ സില മറൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന നാലാമത് അൽ സില മറൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി 57 മറൈൻ, സ്പോർട്ടിങ്, ബീച്ച് മത്സരങ്ങൾ നടത്തുന്നതാണ്.
ആകെ 4 മില്യൺ ദിർഹത്തിലധികം മൂല്യമുള്ള സമ്മാനങ്ങളാണ് നാലാമത് അൽ സില മറൈൻ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 43 അടി നീളമുള്ള പരമ്പരാഗത അറബി പായ്ക്കപ്പലുകളുടെ റേസ്, ബറാഖ പായ്ക്കപ്പലുകളുടെ റേസ്, മത്സ്യബന്ധന മത്സരങ്ങൾ, ഫാൽക്കണറി ചാംപ്യൻഷിപ്, സൈക്ലിംഗ് റേസ്, ഓട്ടമത്സരങ്ങൾ, ബീച്ച് വോളീബോൾ, ബീച്ച് ഫുട്ബാൾ തുടങ്ങിയ മത്സരങ്ങൾ ഇതിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.
ഈ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരു പരമ്പരാഗത ചന്ത, നാടോടി കലാരൂപങ്ങൾ, മറ്റു കലാപരിപാടികൾ എന്നിവവയും ഒരുക്കുന്നതാണ്. യു എ ഇയുടെ സാംസ്കാരിക പെരുമയുടെ ആഘോഷം എന്ന രീതിയിലാണ് അൽ സില മറൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
Cover Image: Abu Dhabi Media Office.