നാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ ആരംഭിച്ചു

GCC News

നാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ 2024 സെപ്റ്റംബർ 21, ശനിയാഴ്ച ആരംഭിച്ചു. 2024 സെപ്റ്റംബർ 21-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ചേർന്ന് ബ്രാൻഡ് ദുബായിയാണ് ഈ സംഗീത മേള സംഘടിപ്പിക്കുന്നത്. അതിഗംഭീരമായ സംഗീതപരിപാടികളോടെയാണ് നാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ ആരംഭിച്ചത്.

ഉദ്ഘാടനദിനത്തിൽ വിവിധ മെട്രോ സ്റ്റേഷനുകളിലായി വ്യത്യസ്ത തരത്തിലുള്ള സംഗീത പരിപാടികൾ അരങ്ങേറി. നാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സെപ്റ്റംബർ 27 വരെ നീണ്ട് നിൽക്കും.

താഴെ പറയുന്ന മെട്രോ സ്റ്റേഷനുകളിൽ വെച്ചാണ് നാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്:

  • യൂണിയൻ സ്റ്റേഷൻ.
  • മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ.
  • DMCC.
  • ദുബായ് മാൾ.
  • ബുർജ്മാൻ സ്റ്റേഷൻ.

ദിനവും വൈകീട്ട് 5 മണിമുതൽ രാത്രി 10 മണിവരെയാണ് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇരുപതോളം കലാകാരൻമാർ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതാണ്.

നാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://branddubai.ae/DMMF_2024_Prog.pdf എന്ന വിലാസത്തിൽ പി ഡി എഫ് രൂപത്തിൽ ലഭ്യമാണ്.