വേൾഡ് ഓഫ് കോഫി എക്സിബിഷന്റെ നാലാമത് പതിപ്പ് 2025 ഫെബ്രുവരി 10-ന് ദുബായിൽ ആരംഭിക്കും. 2025 ഫെബ്രുവരി 4-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
World of Coffee Dubai – returning for its fourth edition from February 10-12 at the Dubai World Trade Centre – is set to be the biggest ever with a record 1,980 participating companies including 131 new ones. pic.twitter.com/mEy1a3g8Gt
— Dubai Media Office (@DXBMediaOffice) February 4, 2025
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ഈ പ്രദർശനം 2025 ഫെബ്രുവരി 10 മുതൽ ഫെബ്രുവരി 12 വരെ നീണ്ട് നിൽക്കും.
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും, വടക്കൻ ആഫ്രിക്കയിലും കാപ്പിയ്ക്കുള്ള പ്രാധാന്യത്തിന് അടിവരയിടുന്നതാണ് ഈ പ്രദർശനം. മേഖലയിൽ നിന്നുള്ളതും, ലോകത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ളതുമായ കാപ്പി കർഷകർ, നിർമ്മാതാക്കൾ, വിതരണക്കാർ, വ്യാപാരികൾ, ചില്ലറ വിൽപനക്കാർ തുടങ്ങിയവരെ ഒത്ത് ചേർക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പ്രദർശനം സംഘടിപ്പിക്കുന്നത്.
ഇത്തവണത്തെ വേൾഡ് ഓഫ് കോഫി എക്സിബിഷനിൽ 1980 കമ്പനികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Cover Image: Dubai Media Office.