റിയാദ് സീസൺ 2025-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം അഞ്ച് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.
5 مليون زائر استمتع بالتجارب المتنوعة والفعاليات العالمية والأجواء الاستثنائية في مناطق #موسم_الرياض 😎❤️
— TURKI ALALSHIKH (@Turki_alalshikh) November 28, 2025
Five million visitors… and countless unforgettable moments ❤️#RiyadhSeason lit up the city with world-class shows, iconic experiences, and nonstop energy 😎 pic.twitter.com/nUmWcUXCre
2025 നവംബർ 28-നാണ് റിയാദ് സീസൺ അധികൃതർ ഇക്കാര്യം അറിയിച്ചത്. റിയാദ് സീസൺ 2025-ന്റെ ആദ്യ 49 ദിവസങ്ങളിലെ കണക്കുകൾ പ്രകാരമാണിത്.

സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ഇക്കാര്യം അറിയിച്ചത്. 2025 ഒക്ടോബർ 10-നാണ് റിയാദ് സീസണിന്റെ ആറാമത് പതിപ്പ് ആരംഭിച്ചത്.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ ഇത്തവണത്തെ പതിപ്പിൽ 11 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തുന്നതാണ്.

ഇതിന് പുറമെ 15 വേൾഡ്-ക്ലാസ് ചാംപ്യൻഷിപ്പുകൾ, 34 പ്രദർശനങ്ങൾ തുടങ്ങിയവയും ഇത്തവണത്തെ റിയാദ് സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: Riyadh Season.

