ഖത്തർ: ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് നൽകുന്ന പദ്ധതി ഓഗസ്റ്റ് 31-ന് അവസാനിക്കും

featured GCC News

ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് നൽകുന്ന പദ്ധതി 2024 ഓഗസ്റ്റ് 31-ന് അവസാനിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

2024 ജൂൺ 1 മുതലാണ് ഇത്തരം ഒരു പദ്ധതി ഖത്തറിൽ പ്രാബല്യത്തിൽ വന്നത്. ഖത്തർ പൗരന്മാർ, പ്രവാസികൾ, സന്ദർശകർ, ജി സി സി പൗരന്മാർ തുടങ്ങിയവർക്ക് ഈ ഇളവ് ലഭിക്കുന്നതാണ്.

മൂന്ന് വർഷത്തിൽ താഴെയുള്ള കാലയളവിൽ ചുമത്തപ്പെട്ടിട്ടുള്ള ട്രാഫിക് പിഴകൾക്കാണ് ഈ ഇളവ് ലഭിക്കുന്നത്.

2024 സെപ്റ്റംബർ 1 മുതൽ ട്രാഫിക് പിഴതുകകളിൽ കുടിശിഖ വരുത്തുന്ന വ്യക്തികൾക്ക് അവ അടച്ച് തീർക്കാതെ ഖത്തറിൽ നിന്ന് മടങ്ങാൻ അനുമതിയുണ്ടായിരിക്കുന്നതല്ല എന്ന പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 31 വരെയുള്ള ഈ ഇളവ് പരമാവധി പ്രയോജനപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തത്.