അഞ്ചാമത് ഹത്ത കൾച്ചറൽ നൈറ്റ്സ് 2025 ഡിസംബർ 20-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Dubai Culture and Arts Authority is all set to launch the fifth edition of Hatta Cultural Nights, fresh off its win as ‘Best Community Event 2024–2025’ at the Middle East Event Awards. This year’s festival, part of the #HattaWinter campaign, launched by Brand Dubai, the creative… pic.twitter.com/8ALND4xETl
— Dubai Media Office (@DXBMediaOffice) December 12, 2025
ഹത്ത ഹെറിറ്റേജ് വില്ലേജിൽ വെച്ചാണ് ഹത്ത കൾച്ചറൽ നൈറ്റ്സ് 2025 സംഘടിപ്പിക്കുന്നത്. 2025 ഡിസംബർ 20-ന് ആരംഭിക്കുന്ന അഞ്ചാമത് ഹത്ത കൾച്ചറൽ നൈറ്റ്സ് 2026 ജനുവരി 1 വരെ നീണ്ട് നിൽക്കും.
സന്ദർശകർക്ക് എമിറാത്തി സംസ്കാരത്തിന്റെ എല്ലാ പകിട്ടുകളും തനിമയും ഒളിമങ്ങാതെ ആസ്വദിക്കാനും അടുത്തറിയാനും അവസരമൊരുക്കുന്നത് ലക്ഷ്യമിട്ടാണ് ഈ സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നത്. ഹത്ത മേഖലയിലെത്തുന്നവർക്ക് എമിറാത്തി സാംസ്കാരിക പരിപാടികളും, വിനോദപരിപാടികളും ആസ്വദിക്കുന്നതിന് ഈ മേള അവസരമൊരുക്കുന്നു.
ഈ മേഖലയുടെ ചരിത്രം, പ്രകൃതി, സംസ്കാരം എന്നിവ ആരായുന്നതിനും, അനുഭവിക്കുന്നതിനും സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഈ മേള ഒരുക്കുന്നത്. ഈ മേഖലയുടെ തനതായ പാരമ്പര്യം, പരമ്പരാഗത രീതികൾ എന്നിവ എടുത്തു കാട്ടുന്നതിലൂടെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം എന്ന രീതിയിൽ ഹത്തയെ പ്രോത്സാഹിപ്പിക്കുന്നതിനും അധികൃതർ ലക്ഷ്യമിടുന്നു.
ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെയാണ് ഹത്ത കൾച്ചറൽ നൈറ്റ്സിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.

