സൗദി അറേബ്യ: റിയാദ് സീസൺ 2024 സന്ദർശിച്ചവരുടെ എണ്ണം ആറ് ദശലക്ഷം പിന്നിട്ടു

featured GCC News

റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ആറ് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി. 2024 നവംബർ 17-നാണ് റിയാദ് സീസൺ അധികൃതർ ഇക്കാര്യം അറിയിച്ചത്.

സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റിയാദ് സീസൺ 2024-ന്റെ ആദ്യ അഞ്ച് ആഴ്ചകളിലെ കണക്കുകൾ പ്രകാരമാണിത്.

Source: Riyadh Season.

സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക, അന്താരാഷ്ട്ര സന്ദർശകർക്കിടയിൽ റിയാദ് സീസൺ കൈവരിച്ചിട്ടുള്ള വലിയ സ്വീകാര്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

Source: Riyadh Season.

ബുലവാർഡ് സിറ്റി, ബുലവാർഡ് വേൾഡ്, ദി വെന്യൂ, സൂ, അൽ സുവൈദി പാർക്ക്, വണ്ടർ ഗാർഡൻ തുടങ്ങിയ റിയാദ് സീസണിന്റെ ഭാഗമായിട്ടുള്ള വിവിധ വിനോദ മേഖലകളിൽ സന്ദർശകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് 2024 ഒക്ടോബർ 12, ശനിയാഴ്ച ആരംഭിച്ചിരുന്നു.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ ഇത്തവണത്തെ പതിപ്പിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തുന്നതാണ്.