2024-ന്റെ ആദ്യ പകുതിയിൽ 62 ദശലക്ഷം യാത്രികർ സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ചു

featured GCC News

2024-ന്റെ ആദ്യ പകുതിയിൽ 62 ദശലക്ഷം യാത്രികർ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. 2024 ജൂലൈ 11-നാണ് GACA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അസിറിലെ അബയിൽ വെച്ച് നടന്ന സ്റ്റീയറിങ് കമ്മിറ്റി യോഗത്തിലാണ് GACA ചെയർമാൻ അബ്ദുൽഅസീസ് അൽ ദുയെലേജ് ഇക്കാര്യം അറിയിച്ചത്. 2024-ന്റെ ആദ്യ പകുതിയിൽ സൗദി വിമാനത്താവളങ്ങൾ ഉപയോഗിച്ചിട്ടുള്ള യാത്രികരുടെ എണ്ണത്തിൽ 17 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ കാലയളവിൽ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ സേവനങ്ങൾ നടത്തിയ ആകെ ഫ്ലൈറ്റുകളുടെ എണ്ണം 446,000 ആണെന്ന് (12 ശതമാനം വളർച്ച) GACA ചെയർമാൻ അറിയിച്ചിട്ടുണ്ട്. വിമാനങ്ങൾ ഉപയോഗിച്ചുള്ള ചരക്ക് ഗതാഗതം ഈ കാലയളവിൽ 41 ശതമാനം (606000 ടൺ) ഉയർന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.