ആറാമത് യു എ ഇ ടൂർ റോഡ് സൈക്ലിംഗ് ടൂർണമെന്റ് ഇന്ന് (2024 ഫെബ്രുവരി 8, വ്യാഴാഴ്ച) ആരംഭിക്കും. ദുബായിൽ വെച്ച് നടക്കുന്ന വനിതാ വിഭാഗത്തിലെ ആദ്യ ഘട്ടം മത്സരത്തോടെയാണ് 2024 ഫെബ്രുവരി 8-ന് ടൂർണമെന്റ് ആരംഭിക്കുന്നത്.
വിവിധ ഘട്ടങ്ങളിലായാണ് ആറാമത് യു എ ഇ ടൂർ റോഡ് സൈക്ലിംഗ് ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിലെ പുരുഷ വിഭാഗം മത്സരങ്ങൾ ഏഴ് ഘട്ടങ്ങളിലായും, വനിതാ വിഭാഗം മത്സരങ്ങൾ നാല് ഘട്ടങ്ങളിലായുമാണ് നടത്തുന്നത്.
പുരുഷ വിഭാഗം ഘട്ടങ്ങൾ:
- ഫെബ്രുവരി 19 : അൽ ദഫ്റ വാക്, മദീനത് സായിദ് – ലിവ പാലസ്; 143 കിലോമീറ്റർ സ്പ്രിന്റ്.
- ഫെബ്രുവരി 20 : ഹുദയറിയത് ഐലൻഡ്; 12.1 കിലോമീറ്റർ ടൈം ട്രയൽ.
- ഫെബ്രുവരി 21 : അൽ മാർജാൻ ഐലൻഡ് – ജെബേൽ ജൈസ്; 176 കിലോമീറ്റർ ക്ലൈമ്പ്.
- ഫെബ്രുവരി 22 : ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബ് – ദുബായ് ഹാർബർ; 173 കിലോമീറ്റർ സ്പ്രിന്റ്.
- ഫെബ്രുവരി 23 : അൽ അഖ – ഉം അൽ കുവൈൻ; 182 കിലോമീറ്റർ സ്പ്രിന്റ്.
- ഫെബ്രുവരി 24 : ലൂവർ അബുദാബി അബുദാബി ബ്രേക്ക് വാട്ടർ; 138 കിലോമീറ്റർ സ്പ്രിന്റ്.
- ഫെബ്രുവരി 25 : ബൈത് മുഹമ്മദ് ബിൻ ഖലീഫ, അൽ ഐൻ – ജെബേൽ ഹഫീത്; 161 കിലോമീറ്റർ ക്ലൈമ്പ്.
വനിതാ വിഭാഗം ഘട്ടങ്ങൾ:
- ഫെബ്രുവരി 8 : ദുബായ് മിറാക്കിൾ ഗാർഡൻ – ദുബായ് ഹാർബർ; 122 കിലോമീറ്റർ സ്പ്രിന്റ്.
- ഫെബ്രുവരി 9 : അൽ മിർഫ – മദീനത് സായിദ്; 113 കിലോമീറ്റർ സ്പ്രിന്റ്.
- ഫെബ്രുവരി 10 : അൽ ഐൻ പോലീസ് മ്യൂസിയം – ജെബേൽ ഹഫീത്; 128 കിലോമീറ്റർ ക്ലൈമ്പ്.
- ഫെബ്രുവരി 11 : ലൂവർ അബുദാബി അബുദാബി ബ്രേക്ക് വാട്ടർ; 105 കിലോമീറ്റർ സ്പ്രിന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ സൈക്കിളോട്ടക്കാർ ഈ ടൂർണമെന്റിൽ പങ്കെടുക്കും. പശ്ചിമേഷ്യന് പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏക വേൾഡ് ടൂർ സൈക്കിളിംഗ് റേസാണിത്.
Cover Image: File Photo from WAM.