എട്ടാമത് ഹിസ്റ്റോറിക് ഡൽമ റേസ് ഫെസ്റ്റിവൽ 2025 മെയ് 16-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Hamdan bin Zayed, the 8th Historic Dalma Race Festival will take place from 16 May until 1 June 2025 at Dalma Island, Al Dhafra Region. Organised by @torathEHC, @admsc_ae and @AbuDhabiSC, the event will promote maritime heritage and national identity. pic.twitter.com/Mh6lJRjH8W
— مكتب أبوظبي الإعلامي (@ADMediaOffice) May 10, 2025
അബുദാബിയിലെ അൽ ദഫ്‌റ മേഖലയിൽ സ്ഥിതിചെയ്യുന്ന ഡൽമ ഐലൻഡിൽ വെച്ചാണ് ഈ മേള സംഘടിപ്പിക്കുന്നത്. 2025 മെയ് 16-ന് ആരംഭിക്കുന്ന ഈ ജലമേള ജൂൺ 1 വരെ നീണ്ട് നിൽക്കും.
അബുദാബി ഹെറിറ്റേജ് അതോറിറ്റി, അബുദാബി മറൈൻ സ്പോർട്സ് ക്ലബ്, അബുദാബി സ്പോർട്സ് കൗൺസിൽ എന്നിവർ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. 60 അടി നീളമുള്ള പരമ്പരാഗത അറബി പായ്ക്കപ്പലുകൾ പങ്കെടുക്കുന്ന 68 നൗട്ടിക്കൽ മൈൽ ദൈർഘ്യമുള്ള റേസ് ഈ മേളയുടെ പ്രത്യേകതയാണ്.
പ്രാദേശിക നാവിക പാരമ്പര്യത്തിന്റെ ആഘോഷമാണ് ഹിസ്റ്റോറിക് ഡൽമ റേസ് ഫെസ്റ്റിവൽ. യു എ ഇയുടെ പൈതൃകം, നാവിക പാരമ്പര്യം എന്നിവ പുതുതലമുറയ്ക്ക് വേണ്ടി പുനരാവിഷ്കരണം ചെയ്യുന്നതിനും, പൊതുജനങ്ങൾക്ക് ഇതിനെ കുറിച്ച് അറിവ് പകരുന്നതിനും ലക്ഷ്യമിട്ടാണ് ഈ മേള ഒരുക്കുന്നത്.
Cover Image: WAM.