സൗദി അറേബ്യ: അൽ ജൗഫിൽ നിന്ന് ഒമ്പതിനായിരം വർഷം പഴക്കമുള്ള ശിലാനിർമ്മിതികൾ കണ്ടെത്തി

featured GCC News

സൗദി അറേബ്യയിലെ അൽ ജൗഫിൽ സ്ഥിതി ചെയ്യുന്ന അൽ ദുലായത് മലനിരകളിൽ നിന്ന് ഒമ്പതിനായിരം വർഷം പഴക്കമുള്ള ശിലാനിർമ്മിതികൾ കണ്ടെത്തി. 2023 മെയ് 17-ന് രാത്രിയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി പുരാവസ്തു ശാസ്ത്രജ്ഞരും, അന്താരാഷ്ട്ര പുരാവസ്തു വിദഗ്ധരും അടങ്ങിയ ഒരു സംഘം മേഖലയിൽ നടത്തിയ ഉൽഖനനപ്രവർത്തനങ്ങളിലാണ് ഈ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നതെന്ന് സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഇന്റർനാഷണൽ സയന്റിഫിക് സെന്റർ, സൗദി ഹെറിറ്റേജ് കമ്മീഷൻ എന്നിവർ സംയുക്തമായാണ് ഈ മേഖലയിലെ ആർക്കിയോളോജിക്കൽ സർവേ നടത്തിയത്.

Source: Saudi Press Agency.

കൈകൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ ശിലാനിർമ്മിതികൾക്ക് എണ്ണായിരം മുതൽ ഒമ്പതിനായിരം വർഷം വരെ പഴക്കമുണ്ട്. ചരിത്രാതീതകാലത്തെ ഈ നിർമ്മിതികൾ മൃഗങ്ങളെ പിടികൂടുന്നതിനുള്ള കരിങ്കല്ലിൽ തീർത്ത വലിയ കെണികൾ എന്ന രീതിയിലാണ് ഉപയോഗിച്ചിരുന്നതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരത്തിലുള്ള ഏതാണ്ട് ആറായിരത്തോളം നിർമ്മിതികൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

Cover Image: Saudi Press Agency.