ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഒമ്പതാമത് പതിപ്പ് 2025 നവംബർ 1-ന് ആരംഭിക്കും. ഇത്തവണത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Registrations are now open for the ninth edition of the Dubai Fitness Challenge (DFC), which promises to be the biggest and most community-focused yet, with everyone encouraged to commit to 30 minutes of daily activity for 30 days when it gets underway from 1–30 November 2025.… pic.twitter.com/KGw2QDUMfn
— Dubai Media Office (@DXBMediaOffice) October 1, 2025
2025 ഒക്ടോബർ 1-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. 2025 നവംബർ 1-ന് ആരംഭിക്കുന്ന ഇത്തവണത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് നവംബർ 30 വരെ നീണ്ട് നിൽക്കും.
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബായ് നഗരത്തിന്റെ വിവിധ ഇടങ്ങളിലായി വ്യത്യസ്ത ഫിറ്റ്നസ് പരിപാടികൾ അരങ്ങേറുന്നതാണ്. ജീവിതക്രമത്തിൽ കായിക വിനോദങ്ങളുടെയും, വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ദുബായ് ഫിറ്റ്നസ് ചലഞ്ച് സമൂഹത്തിൽ അവബോധം വളർത്തുന്നു.
ഒരു മാസത്തെ കാലയളവിൽ ദിനവും 30 മിനിറ്റ് വീതം വിവിധ കായിക വിനോദങ്ങളിലും, ഫിറ്റ്നസ് പ്രവർത്തങ്ങളിലും ഏർപ്പെടാൻ ദുബായ് ഫിറ്റ്നസ് ചലഞ്ച് ആഹ്വാനം ചെയ്യുന്നു. ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ 2017-ലാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് എന്ന പേരിലുള്ള ഈ പരിപാടിയ്ക്ക് തുടക്കമിട്ടത്.
ദുബായിയെ ലോകത്തിലെ ഏറ്റവുംആരോഗ്യമുള്ള നഗരമാക്കാൻ ലക്ഷ്യമിട്ടാണ് അദ്ദേഹം ഇത്തരം ഒരു പരിപാടിയ്ക്ക് രൂപം നൽകിയത്. ദുബായ് റൺ, ദുബായ് റൈഡ് എന്നീ പടിപടികൾക്ക് പുറമെ വിവിധ ഇടങ്ങളിലായി അരങ്ങേറുന്ന ഫിറ്റ്നസ് വില്ലേജുകളും ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്നതാണ്.
Cover Image: Dubai Media Office.

