ഒമാൻ: വികലാംഗർക്കുള്ള പാർക്കിംഗ് ഇടങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നവർക്ക് 50 റിയാൽ പിഴ

GCC News

വികലാംഗർക്കായി മാറ്റിവെച്ചിട്ടുള്ള പാർക്കിംഗ് ഇടങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നവർക്ക് 50 റിയാൽ പിഴ ചുമത്തുമെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ശാരീരികമായി അവശതകൾ നേരിടുന്നവർക്ക് പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ള പാർക്കിംഗ് ഇടങ്ങൾ, അത്തരക്കാർക്ക് മാത്രമായി ഒഴിച്ചിടേണ്ടതാണെന്നും, മറ്റുള്ളവരുടെ വാഹനങ്ങൾക്ക് അത്തരം ഇടങ്ങൾ ഉപയോഗിക്കാൻ അനുവാദം ഇല്ലെന്നും പോലീസ് അറിയിച്ചു.

ഇത്തരം ഇടങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നത് രാജ്യത്തെ ട്രാഫിക്ക് നിയമപ്രകാരം കുറ്റകരമാണ്. വികലാംഗർക്കായി മാറ്റിവെച്ചിട്ടുള്ള പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ പെരുകി വരുന്ന സാഹചര്യത്തിലാണ് റോയൽ ഒമാൻ പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.