സൗദി അറേബ്യ: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഏപ്രിൽ 26-ന് രാത്രിയാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ആദ്യ ഡോസ് ബൂസ്റ്റർ കുത്തിവെപ്പെടുത്ത് എട്ട് മാസം പൂർത്തിയാക്കിയ 50 വയസിന് മുകളിലുള്ളവർക്കാണ് രണ്ടാം ഡോസ് ബൂസ്റ്റർ നൽകുന്നത്. ഈ വിഭാഗക്കാർക്ക് രണ്ടാം ബൂസ്റ്റർ ഡോസിനായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് Sehhaty ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്.