യു എ ഇ: 1226 പേർക്ക് കൂടി COVID-19; 5 മരണം

Breaking

യു എ ഇയിൽ 1226 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 13-നു അറിയിച്ചു. ഇതോടെ യു എ ഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 147961 ആയി.

668 പേർ കൂടി ഇന്ന് രോഗമുക്തി നേടിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ യു എ ഇയിൽ COVID-19 ഭേദമായവരുടെ എണ്ണം 141883 ആയി.

കൊറോണ വൈറസ് ബാധയെത്തുടർന്ന് 5 പേർ മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്ത് COVID-19-നെ തുടർന്ന് ആകെ 528 പേരാണ് മരിച്ചത്.