സൗദി അറേബ്യ: ഓഗസ്റ്റ് 25 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ 2026 ഓഗസ്റ്റ് 25, ചൊവാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഓഗസ്റ്റ് 19-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ 2026 ഓഗസ്റ്റ് 21, വെള്ളിയാഴ്ച മുതൽ ഓഗസ്റ്റ് 25, ചൊവാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇതോടൊപ്പം ചില മേഖലകളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ജസാൻ, അസീർ തുടങ്ങിയ ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.