യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി. മുംബൈയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.
Abdullah bin Zayed meets Indian Foreign Minister in Mumbai #WamNews https://t.co/FuXVtdkRXd https://t.co/Q1Ht10WDp5
— WAM English (@WAMNEWS_ENG) October 19, 2026
2026 ഒക്ടോബർ 19-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു എ ഇയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദ ബന്ധങ്ങളെക്കുറിച്ചും, ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം, സമഗ്ര സാമ്പത്തിക പങ്കാളിത്തം എന്നിവയുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് വിവിധ മേഖലകളിൽ ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും യോഗത്തിൽ ചർച്ച ചെയ്തു.
സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ധനകാര്യം, സംസ്കാരം, ഊർജ്ജം തുടങ്ങിയ മേഖലകളിലും, ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്കും സമൃദ്ധിക്കും സഹായകമാകുന്ന മറ്റ് മേഖലകളിലും സഹകരണം ശക്തമാക്കുന്നതിനുള്ള സാധ്യതകളും ഇരുപക്ഷവും പരിശോധിച്ചു.
പരസ്പര വിശ്വാസം, പങ്കിട്ട കാഴ്ചപ്പാട്, പൊതുവായ താൽപ്പര്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രതിബദ്ധത എന്നിവയിൽ അധിഷ്ഠിതമായ അന്താരാഷ്ട്ര പങ്കാളിത്തത്തിന്റെ ഒരു മികച്ച മാതൃകയാണ് യു എ ഇയും ഇന്ത്യയും തമ്മിലുള്ള ആഴമേറിയ ചരിത്രപരമായ ബന്ധമെന്ന് ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് കൂടിക്കാഴ്ചയ്ക്കിടെ എടുത്തുപറഞ്ഞു. സമഗ്ര തന്ത്രപരമായ പങ്കാളിത്തം, സമഗ്ര സാമ്പത്തിക പങ്കാളിത്തം എന്നിവയുടെ കീഴിൽ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്നതിനും, ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും യു എ ഇ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചും ഇരു മന്ത്രിമാരും ചർച്ച ചെയ്തു.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ നൈപുണ്യ വികസനം, തൊഴിൽ, സംരംഭകത്വം, നവീകരണം എന്നിവയുടെ ചുമതലയുള്ള മന്ത്രി മംഗൾ പ്രഭാത് ലോധയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചിരുന്നു.
WAM

