രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 ഒക്ടോബർ 28 വരെ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ, വടക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
2026 ഒക്ടോബർ 28 വരെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ മഴയും ശക്തമായ ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
Cover Image: Saudi Press Agency.

