2026-ന്റെ മൂന്നാം പാദത്തിൽ 40.9 ദശലക്ഷം യാത്രികർ റെയിൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു. സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി പുറത്ത് വിട്ട ഈ കണക്കുകൾ സൗദി പ്രസ്സ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.
TGA: Saudi Arabia’s Railways Carry Nearly 41 Million Passengers in Q3 2026. https://t.co/aIWPlEZ1l8 #SPAGOV https://t.co/Ch8Z9kAlbe
— SPAENG (@Spa_Eng) October 20, 2026
സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ ത്രൈമാസ സൂചിക പ്രകാരം, ഈ കാലയളവിൽ റിയാദ് മെട്രോയിൽ മാത്രം യാത്രികർ 30.4 ദശലക്ഷം യാത്രകൾ നടത്തിയിട്ടുണ്ട്.
ഈ കാലയളവിൽ 7 ദശലക്ഷം യാത്രികർ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ‘ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ’ സംവിധാനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. രണ്ടാം പാദത്തിൽ ഇത് 3.9 ദശലക്ഷം ആയിരുന്നു.
നഗരങ്ങൾക്കിടയിൽ സർവീസ് നടത്തിയ ട്രെയിനുകളിൽ ആകെ 25 ലക്ഷം യാത്രക്കാർ സഞ്ചരിച്ചിട്ടുണ്ട്. മക്കയെയും മദീനയെയും ജിദ്ദ, കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി എന്നിവ വഴി ബന്ധിപ്പിക്കുന്ന ‘ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ’യിൽ മാത്രം 19 ലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിച്ചു.

