കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്കുള്ള യാത്ര നിർദ്ദേശങ്ങളിൽ ജനുവരി 17 മുതൽ മാറ്റം വരുത്തുന്നു

GCC News

കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്കുള്ള യാത്ര മാർഗ്ഗനിർദ്ദേശങ്ങളിൽ 2021 ജനുവരി 17 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു. ജനുവരി 11-ന് പുലർച്ചെയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത്.

കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്കായി ജനുവരി 17 മുതൽ പ്രാബല്യത്തിൽ വരുന്ന യാത്ര നിർദ്ദേശങ്ങൾ:

  • രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ചിട്ടുള്ള COVID-19 PCR റിസൾട്ട് നിർബന്ധമാക്കിയിട്ടുള്ളത് തുടരും.
  • കിംഗ് ഫഹദ് ബ്രിഡ്ജിലെ കൊറോണാ വൈറസ് ടെസ്റ്റിംഗ് കേന്ദ്രത്തിൽ നിന്നുള്ള COVID-19 ടെസ്റ്റിംഗ് സേവനങ്ങൾ ജനുവരി 17 മുതൽ ലഭ്യമാകുന്നതല്ല. യാത്രികർ അതിനാൽ യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ COVID-19 PCR പരിശോധന നടത്തേണ്ടതാണ്.
  • ‘BeAware Bahrain’, ‘Tatamman’, ‘Sehhaty’, ‘Alhusen’ മുതലായ ഔദ്യോഗിക അംഗീകാരമുള്ള COVID-19 സ്മാർട്ട് ആപ്പുകളിലൂടെ ലഭ്യമാകുന്ന നെഗറ്റീവ് റിസൾട്ട് സ്വീകരിക്കുന്നതാണ്.
  • ഇത്തരം ആപ്പുകളിലൂടെ പരിശോധനാ ഫലം നൽകുന്നതിന് പകരം, സാധുത തെളിയിക്കുന്നതിനായി QR കോഡ് ഉൾപ്പെടുത്തിയിട്ടുള്ള, പ്രിന്റ് ചെയ്തെടുത്തിട്ടുള്ള COVID-19 PCR നെഗറ്റീവ് റിസൾട്ട് സർട്ടിഫിക്കറ്റുകളും സ്വീകരിക്കുന്നതാണ്.

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരോടും ബഹ്‌റൈനിലെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.