അബുദാബി: പൊതു പാർക്കുകളിൽ ബാർബിക്യൂ ഉപയോഗിക്കുന്നതിന് അനുമതി; അനുമതി നൽകിയ പാർക്കുകളുടെ പട്ടിക പുറത്തിറക്കി

UAE

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ മാസങ്ങളായി ഏർപ്പെടുത്തിയിരുന്ന വിലക്കുകൾക്ക് ശേഷം, എമിറേറ്റിലെ ഏതാനം പൊതു പാർക്കുകളിൽ ബാർബിക്യൂ ഉപയോഗിച്ച് കൊണ്ടുള്ള ഗ്രില്ലിങ്ങ് പുനരാരംഭിക്കുന്നതിന് അബുദാബി സിറ്റി മുൻസിപ്പാലിറ്റി അനുമതി നൽകി. ജനുവരി 28-നാണ് മുൻസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

നിലവിൽ അബുദാബിയിൽ 23 പൊതു പാർക്കുകളിലാണ് ഇത്തരത്തിൽ ഗ്രില്ലിങ്ങ് പുനരാരംഭിക്കുന്നതിന് അനുമതി നൽകിയിട്ടുള്ളത്. ഇത്തരത്തിൽ അനുമതി നൽകിയിട്ടുള്ള പാർക്കുകളിൽ മാത്രം ബാർബിക്യൂ സംവിധാനങ്ങൾ ഉപയോഗിക്കാനും മുൻസിപ്പാലിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എമിറേറ്റിൽ അനുമതിയില്ലാത്ത ഇടങ്ങളിൽ ബാർബിക്യൂ സംവിധാനങ്ങൾ ഉപയോഗിക്കുന്നതും, ഭക്ഷണം പാചകം ചെയ്യുന്നതും 500 ദിർഹം പിഴ ലഭിക്കാവുന്ന നിയമലംഘനമാണ്.

പാർക്കുകളിലെത്തുന്നവർ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം, ആളുകൾ കൂട്ടം ചേരുന്നത് ഒഴിവാക്കൽ, ആഘോഷങ്ങൾ ഒഴിവാക്കൽ മുതലായ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

ബാർബിക്യൂ സംവിധാനങ്ങൾ ഉപയോഗിക്കാൻ അബുദാബിയിൽ അനുമതി നൽകിയിട്ടുള്ള പാർക്കുകൾ:

അബുദാബി ഐലൻഡ്:

  • Park No 1 on Khaleej Al Arabi Street.
  • Park No 2 on Khaleej Al Arabi Street.
  • Park No 4 on Khaleej Al Arabi Street.
  • Park No 5 on Khaleej Al Arabi Street.
  • Dolphin Gate on Sheikh Zayed Street.
  • Zaafarana Garden on Muroor Road.
  • Family Garden A on Hamdan Street (between 26th Street and Tarek Bin Ziyad Street).
  • Family Garden B on Corniche Street (between Tarek Bin Ziyad Street and Khaled bin Al Waleed Street).
  • Narjeel Garden (between Nation Towers to Al Bateen Street).
  • Official Garden (between Muroor Road and Fatima bint Mubarak Street).
  • Heritage Garden on Corniche Street (between 10th St and its intersection with Al Mina Road).

അബുദാബി മെയിൻലാൻഡ് മേഖല:

  • Al Wathba Garden in Al Wathba.
  • Al Khatam Garden in Al Wathba.
  • Al Adla Garden in Al Wathba.
  • Garden 4 in Al Shamkha.
  • Garden 5 in Al Shamkha.
  • Garden 6 in Al Shamkha.
  • Garden 7 in Al Shamkha.
  • Northern Yas Gateway park in Al Shahama.
  • Bain Al Jisreen Garden in Zayed City.
  • Garden SE02 in Zayed City.
  • Garden SE24 in Zayed City.
  • Garden SW03 in Zayed City.