ബീച്ചുകളിലും മറ്റു പൊതു ഇടങ്ങളിലുമുള്ള എല്ലാ തരം ഒത്ത് ചേരലുകളും ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

featured Oman

രാജ്യത്തെ ബീച്ചുകളിലും, മറ്റു പൊതു ഇടങ്ങളിലും ആളുകൾ ഒത്ത് ചേരുന്നത് ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് (ROP) പൊതു സമൂഹത്തോട് നിർദ്ദേശിച്ചു. പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരം ഒരു നിർദ്ദേശം ROP നൽകിയത്.

മാർച്ച് 31-ന് വൈകീട്ടാണ് ROP ഈ നിർദ്ദേശം നൽകിയത്. ഇതിന്റെ ഭാഗമായി താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങളാണ് ROP അറിയിച്ചിട്ടുള്ളത്.

  • എല്ലാത്തരം ഒത്ത് ചേരലുകളും ഒമാനിൽ നിരോധിച്ചിട്ടുണ്ട്. ബീച്ചുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ നിരോധനം ബാധകമാണ്.
  • പൊതു ഇടങ്ങളിൽ കൂടി നിൽക്കുന്നതും, ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതും അനുവദിക്കുന്നതല്ല.
  • പൊതു ഇടങ്ങളിലും, ബീച്ചുകളിലും വ്യായാമത്തിനായും, കായികവിനോദങ്ങൾക്കായും ആളുകൾ ഒത്ത്‌ചേരുന്നത് അനുവദിക്കില്ല.
  • കായിക ഇനങ്ങളുടെ പരിശീലനങ്ങളിൽ പങ്കെടുക്കുന്നവർ, അത്തരം പരിശീലനങ്ങൾ സമൂഹ അകലം ഉറപ്പാക്കിക്കൊണ്ട് വ്യക്തിപരമായി തനിയെ ചെയ്യേണ്ടതാണ്.