അബുദാബി: ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ പട്ടികയിൽ ഏപ്രിൽ 25 മുതൽ മാറ്റം വരുത്തുന്നു

GCC News

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) 2021 ഏപ്രിൽ 25 മുതൽ മാറ്റങ്ങൾ വരുത്തുന്നു. DCT-യുടെ കീഴിലുള്ള സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബിയിലാണ് ഈ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നേരത്തെ ഏപ്രിൽ 4-ന് പുറത്തിറക്കിയ പട്ടികയിൽ 14 രാജ്യങ്ങളെയാണ് ഗ്രീൻ രാജ്യങ്ങളായി കണക്കാക്കിയിരുന്നത്. ഏപ്രിൽ 25 മുതൽ ഈ പട്ടികയിലേക്ക് 23 രാജ്യങ്ങളെ ഉൾപ്പെടുത്തുന്നതാണ്. ആഗോള തലത്തിലുള്ള COVID-19 സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് DCT ഗ്രീൻ പട്ടിക തയ്യാറാക്കുന്നത്.

ഈ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്.

  • യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് യാത്രികർ ഹാജരാക്കേണ്ടതാണ്.
  • അബുദാബിയിലെത്തിയ ശേഷം ഇവർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തുന്നതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന, ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. (മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.)

2021 ഏപ്രിൽ 25 മുതൽ അബുദാബി ഗ്രീൻ പട്ടികയിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ:

  • Australia
  • Bhutan
  • Brunei
  • China
  • Cuba
  • Greenland
  • Hong Kong (SAR)
  • Iceland
  • Israel
  • Japan
  • Mauritius
  • Morocco
  • New Zealand
  • Portugal
  • Russia
  • Saudi Arabia
  • Singapore
  • South Korea
  • Switzerland
  • Taiwan (ROC)
  • Tajikistan
  • United Kingdom
  • Uzbekistan

ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക https://visitabudhabi.cn/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തിൽ ലഭ്യമാണ്.