സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല

Notifications

സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി 13 ന് പാലക്കാട് നടത്തുവാനിരുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പും ഫെബ്രുവരി 26 ന് തൃശൂർ നടത്തുവാനിരുന്ന  അറ്റസ്റ്റേഷൻ ക്യാമ്പും ഉണ്ടായിരിക്കില്ല. ഈ ദിവസങ്ങളിൽ എറണാകുളം നോർക്ക റൂട്ട്സിന്റെ മേഖല കാര്യാലയത്തിൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കും.

കൂടാതെ ഫെബ്രുവരി 28 ന് ആലപ്പുഴ കളക്ട്രേറ്റിൽ നടത്തുവാനിരുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് അന്ന് ഉണ്ടായിരിക്കില്ലെന്ന് നോർക്ക റൂട്ട്സ് എറണാകുളം സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ ഓഫീസർ അറിയിച്ചു.