സൗദി: 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള രണ്ടാം ഡോസ് വാക്സിൻ ഇപ്പോൾ ലഭ്യമാണ്

Saudi Arabia

അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ഇപ്പോൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് 27-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ആദ്യ ഡോസ് കുത്തിവെപ്പുകൾ സ്വീകരിക്കുന്നവർക്ക് മുൻഗണന നൽകുന്നതിനായി, രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നത് നീട്ടിവെക്കാൻ സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 10-ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനപ്രകാരം, മുഴുവൻ രണ്ടാം ഡോസ് കുത്തിവെപ്പുകളുടെയും തീയ്യതികൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നീട്ടി വെച്ചിരിക്കുകയായിരുന്നു. ഇപ്പോൾ ഈ പുതിയ അറിയിപ്പോടെ, അറുപതും, അതിനു മുകളിൽ പ്രായമുള്ളവർക്കും തങ്ങളുടെ രണ്ടാം ഡോസ് കുത്തിവെപ്പുകൾ സ്വീകരിക്കാവുന്നതാണ്.